Sunday 7 October 2012


2012 സപ്തമ്പര്‍ 22  അദ്ധ്യാപക ധര്‍ണ
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, വിദ്യാഭ്യാസ പാക്കേജിലെ പ്രതിലോമ നടപടികള്‍ പിന്‍വലിക്കുക, അദ്ധ്യാപകരുടെ ശമ്പളസ്കെയില്‍ ഉയര്‍ത്തുക, പാഠ്യപദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, എല്ലാ പ്രൈമറി സ്കൂള്‍ ഹെഡ് മാസ്റ്റര്‍മാരേയും ക്ലാസ്സ് ചാര്‍ജില്‍ നിന്ന് ഒഴിവാക്കുക, ഉച്ചഭക്ഷണ പദ്ധതിയും അരിവിതരണവും അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് സംസ്ഥാനത്തുടനീളം ഉപജില്ലാ കേന്ദ്രങ്ങളില്‍ നടത്തിയ ധര്‍ണയുടെ ഭാഗമായി പാപ്പിനിശ്ശേരി ഉപജില്ലയില്‍ പാപ്പിനിശ്ശേരി പഞ്ചായത്തിനു സമീപം നടന്ന ധര്‍ണ കെ.എസ്.ടി.എ. കണ്ണൂര്‍ ജില്ലാ ട്രഷറര്‍ സ: പി. സുഗുണന്‍ ഉദ്ഘാടനം ചെയ്തു. കെ.പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ച ധര്‍ണയില്‍ കെ.സി.മഹേശന്‍ സ്വാഗതം പറഞ്ഞു. എ. സുക്കൂര്‍, ടി.വേണുഗോപാലന്‍, എന്‍. സുകന്യ, പി.പി.ജയശ്രീ, കെ. രാജഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.



Monday 23 July 2012

Monday 25 June 2012

2012 ജനവരി മാസം മുതലുള്ള ഡി.എ. അഡ്ജസ്റ്റ് ചെയ്യുമ്പോള്‍ പിബ്രവരിയിലെ പണിമുടക്ക് ചിലര്‍ക്കെങ്കിലും ഒരു പ്രശ്നമാവാനിടയുണ്ടല്ലോ.

അതിനൊരു വഴിയിതാ.

Monday 20 February 2012


എല്‍പി, യുപി മാറ്റം പുതിയ അധ്യയനവര്‍ഷം

മലപ്പുറം: സംസ്ഥാനത്ത് കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സ്കൂളുകളിലെ എല്‍പി, യുപി മാറ്റം ജൂണില്‍ ആരംഭിക്കുന്ന അടുത്ത അധ്യയനവര്‍ഷം മുതല്‍ . അഞ്ചാംക്ലാസ് എല്‍പിയുടെയും എട്ടാംക്ലാസ് യുപിയുടെയും ഭാഗമാക്കുന്നതിനുള്ള പ്രാരംഭ നടപടി വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു. എന്നാല്‍ , ക്ലാസുകള്‍ കൂട്ടിച്ചേര്‍ക്കുമ്പോഴും നിലവിലുള്ളവ ഒഴിവാക്കുമ്പോഴുമുണ്ടായേക്കാവുന്ന സാങ്കേതിക പ്രശ്നങ്ങള്‍ പരിഗണിക്കാതെ മൂന്നുമാസംകൊണ്ട് ധൃതിയില്‍ നിയമം നടപ്പാക്കുന്നത് വിദ്യാഭ്യാസമേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Saturday 18 February 2012

സ്കൂള്‍ പാഠ്യപദ്ധതിയെക്കുറിച്ച് ഗൗരവപഠനം വേണം: എം എ ബേബി

കോട്ടയം: അക്കാദമിക് സമൂഹം സ്കൂള്‍ പാഠ്യപദ്ധതിയെക്കുറിച്ച് ഗൗരവമുള്ള പഠനവും വിലയിരുത്തലും നടത്തണമെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി എം എ ബേബി പറഞ്ഞു. കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തില്‍ അധ്യാപക ലോകം അവാര്‍ഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍സിഇആര്‍ടി വിദഗ്ദ്ധരായ പ്രഫ. യശ്പാലും ഡയറക്ടറായ കൃഷ്ണകുമാറും കേരളത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ പാഠ്യ പദ്ധതി പരിഷ്കാരത്തെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ അക്കാര്യങ്ങള്‍ വേണ്ടത്ര മനസ്സിലാക്കാനും വിലയിരുത്താനം നമുക്കായിട്ടില്ല.

Wednesday 8 February 2012

LSS, USS പരീക്ഷകള്‍ മാറ്റി വെച്ചു

ഫെബ്രുവരി 18 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്‍.എസ്.എസ്, യു.എസ്.എസ്., പരീക്ഷകള്‍ 2012 ഫെബ്രുവരി 25 ലേയ്ക്കും 25 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന സ്ക്രീനിങ് ടെസ്റ് മാര്‍ച്ച് മൂന്നിലേയ്ക്കും മാറ്റിവച്ചു.

Wednesday 1 February 2012

സംസ്ഥാന ഇന്‍സ്പയര്‍ ശാസ്ത്ര പ്രദര്‍ശനത്തിന് കണ്ണൂര്‍ ജില്ലയില്‍ നിന്ന് തെരഞ്ഞടുക്കപ്പെട്ടവര്‍
-----------------------------------------------------------

  1. അതുല്യ വത്സരാജന്‍                                 -ചൊവ്വ എച്ച് എസ് എസ്
  2. പി. അശ്വതി                                        -GWHSS ചെറുകുന്ന്
  3. വി. കെ. സല്‍മത്ത്                                 -NMUPS, മാട്ടൂല്‍
  4. സംപ്രീത് ശ്രീശന്‍                                 -സെന്‍റ് മൈക്കിള്‍സ്AIHSS കണ്ണൂര്‍
  5. എ മേധ                                             -അഴീക്കോട് HSS
  6. പി. വി. ആതിര                                    -GUPS കുഞ്ഞിമംഗലം
  7. ടി. ആര്‍. സജിത്ത്                                 -GUPS പൂവന്‍ചാല്‍
  8. അതുന്‍ ഗോവിന്ദ്                                    -സെന്‍റ് മേരീസ് AUPS പൈസക്കരി
  9. അലീമ ടി. സണ്ണി                                   -HSS മണിക്കടവ്
  10. അനുശാല തോമസ്സ്                                 -നിര്‍മല HSS ചെമ്പേരി
  11. അഞ്ജിത രാജീവന്‍                                 -ചെങ്ങളായി യു.പി.എസ്.
  12. കാവേരി എസ്. കൃഷ്ണന്‍                            -ദേശസേവ യു.പി.എസ്സ്.
  13. പി. പി. മൃദുല സുനില്‍                             -കല്ല്യാശ്ശേരി സൗത്ത് യു.പി.എസ്സ്.
  14. പി. പി. അഭിജിത്ത്                             -പി.കെ.വി.എസ്.എം.യു.പി.എസ്സ്. ഇരിണാവ്
  15. ജാസ്മിന്‍ ജോണ്‍                                   -സെന്‍റ് അഗസ്റ്റിന്‍ HSS നെല്ലിക്കുറ്റി
  16. കെ. വി. സജിത്ത്                                  -CHMKSGHSS മാട്ടൂല്‍
  17. ആതിര കെ. വിനോദ്                             -സെന്‍റ് മേരീസ് ഗേള്‍സ് HSS പയ്യന്നൂര്‍
  18. പി. കാര്‍ത്തിക                                     -NSSMHSS പയ്യന്നൂര്‍
  19. ആര്യ രാമകൃഷ്ണന്‍                                   -INMHSS മയ്യില്‍
  20. കെ. കെ. രോഷന്‍                                -ചോതാവൂര്‍ HSSചാമ്പാട്
  21. വിഷ്ണു ശിവന്‍                                       -ചോതാവൂര്‍ HSSചാമ്പാട്
  22. കാര്‍ത്തിക് പീതാമ്പരന്‍                             -GHSSപ്രാപ്പൊയിന്‍

-------------------------------------------------------------------------------------------------------------

Saturday 7 January 2012

കെ.എസ് .ടി. എ. സമ്മേളനത്തിന് ഉജ്വല തുടക്കം

മയ്യില്‍ : കേരളത്തിലെ പൊരുതുന്ന അധ്യാപകപ്രസ്ഥാനമായ കെഎസ്ടിഎ ജില്ലാസമ്മേളനത്തിന് ആവേശോജ്വല തുടക്കം. കോര്‍പറേറ്റുകളെ ചെറുക്കൂ, പൊതുവിദ്യാഭ്യാസം സംരക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സമ്മേളനം. മയ്യില്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഐ വി ദാസ് നഗറില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. 
ജില്ലാ വൈസ്പ്രസിഡന്റ് ആര്‍ സി അരവിന്ദാക്ഷന്‍ പതാക ഉയര്‍ത്തിയതോടെയാണ് തുടക്കമായത്. പ്രസിഡന്റ് എം കെ രമേഷ് കുമാര്‍ അധ്യക്ഷനായി. എന്‍ജിഒ യൂണിയന്‍ ജില്ലാസെക്രട്ടറി എം ബാബുരാജ്, എകെപിസിടിഎ ജില്ലാസെക്രട്ടറി എ നിശാന്ത് , എകെജിസിടി ജില്ലാ സെക്രട്ടറി പി പി ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ കെ സി ഗോവിന്ദന്‍ സ്വാഗതവും ആര്‍ സി അരവിന്ദാക്ഷന്‍ നന്ദിയും പറഞ്ഞു. ജില്ലാജോയിന്റ് സെക്രട്ടറിമാരായ വി സുജാത രക്തസാക്ഷി പ്രമേയവും എം ജെ മാത്യു അനുശോചനപ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ ബദറുന്നീസ സംഘടനാറിപ്പോര്‍ട്ടും ജില്ലാസെക്രട്ടറി കെ കെ പ്രകാശന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. റിപ്പോര്‍ട്ടിന്റെ പൊതു ചര്‍ച്ച തുടങ്ങി. 550 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. എം കെ രമേഷ് കുമാര്‍ , കെ പി പ്രമോദ്, ആര്‍ സി അരവിന്ദാക്ഷന്‍ , കെ റോജ ( പ്രസീഡിയം), കെ കെ പ്രകാശന്‍ , എം ജെ മാത്യു, വി സുജാത, എം വി ശശികുമാര്‍ (സ്റ്റിയറിങ്) എന്നിവരടങ്ങിയ കമ്മിറ്റിയാണ് നിയന്ത്രിക്കുന്നത്. കെ പി പ്രമോദ് (പ്രമേയം), എം വി ശശികുമാര്‍ (ക്രഡന്‍ഷ്യല്‍), എം ജെ മാത്യു (മിനുട്സ്) എന്നിവര്‍ കണ്‍വീനര്‍മാരായി സബ്കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ബാലകൃഷ്ണന്‍ , എക്സിക്യുട്ടിവ് അംഗങ്ങളായ പി സി ഗംഗാധരന്‍ , പി ആര്‍ വസന്തകുമാര്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു. അധ്യാപക സംഗമം മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം എ കെ ബീന അധ്യക്ഷയായി. സംസ്ഥാന എക്സിക്യുട്ടിവ് അംഗം കെ സി ഹരികൃഷ്ണന്‍ സംസാരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ഫെബ്രുവരി 28ന് നടക്കുന്ന പണിമുടക്കില്‍ മുഴുവന്‍ അധ്യാപകരും അണിനിരക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. ശനിയാഴ്ച വൈകിട്ട് നൂറുകണക്കിന് അധ്യാപകര്‍ അണിനിരന്ന പ്രകടനവും പൊതുസമ്മേളനവും നടന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. എന്‍ കെ രമേശന്‍ അധ്യക്ഷനായി. കെ ബദറുന്നീസ, എന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കെ കെ പ്രകാശന്‍ സ്വാഗതം പറഞ്ഞു. സമാപന ദിവസമായ ഞായറാഴ്ച പകല്‍ 11ന് വിദ്യാഭ്യാസ -സാംസ്കാരിക സമ്മേളനം ജെയിംസ് മാത്യു എംഎല്‍എ ഉദ്ഘാടനം ചെയ്യും. സി ഉസ്മാന്‍ പ്രഭാഷണം നടത്തും.

Thursday 5 January 2012

കെ.എസ്.ടി.എ. കണ്ണൂര്‍ ജില്ലാ സമ്മേളനം ഏഴിന് തുടങ്ങും



       കെ.എസ്.ടി.എ. കണ്ണൂര്‍ ജില്ലാ സമ്മേളനം ജനവരി 7, 8 തീയതികളില്‍ മയ്യില്‍ ഐ.എം.എന്‍.എസ്.ജി.എച്ച്.എസ്.എസ്സില്‍ (ഐ.വി.ദാസ് നഗര്‍) നടക്കും. 7ന് രാവിലെ 10ന് എം.വി.ജയരാജന്‍ സമ്മേളനം ഉദ്ഘാനടംചെയ്യും. ഉച്ചയ്ക്ക് 1.30ന് നടക്കുന്ന അധ്യാപക സംഗമം കെ.എസ്.ടി.എ. മുന്‍ ജനറല്‍ സെക്രട്ടറി കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍ ഉദ്ഘാടനംചെയ്യും. കെ.എസ്.ടി.എ. സംസ്ഥാന ട്രഷറര്‍ കെ.ജി.ബാബു പ്രസംഗിക്കും. വൈകീട്ട് 4.30ന് നടക്കുന്ന പൊതുസമ്മേളനം കെ.കെ.ശൈലജ ഉദ്ഘാടനംചെയ്യും. 8ന് രാവിലെ 11ന് വിദ്യാഭ്യാസ-സാംസ്‌കാരിക സമ്മേളനം ജയിംസ് മാത്യു എം.എല്‍.എ. ഉദ്ഘാടനംചെയ്യും. സി.ഉസ്മാന്‍, കെ.റോജ തുടങ്ങിയവര്‍ പ്രസംഗിക്കും.