Saturday 7 January 2012

കെ.എസ് .ടി. എ. സമ്മേളനത്തിന് ഉജ്വല തുടക്കം

മയ്യില്‍ : കേരളത്തിലെ പൊരുതുന്ന അധ്യാപകപ്രസ്ഥാനമായ കെഎസ്ടിഎ ജില്ലാസമ്മേളനത്തിന് ആവേശോജ്വല തുടക്കം. കോര്‍പറേറ്റുകളെ ചെറുക്കൂ, പൊതുവിദ്യാഭ്യാസം സംരക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സമ്മേളനം. മയ്യില്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഐ വി ദാസ് നഗറില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. 
ജില്ലാ വൈസ്പ്രസിഡന്റ് ആര്‍ സി അരവിന്ദാക്ഷന്‍ പതാക ഉയര്‍ത്തിയതോടെയാണ് തുടക്കമായത്. പ്രസിഡന്റ് എം കെ രമേഷ് കുമാര്‍ അധ്യക്ഷനായി. എന്‍ജിഒ യൂണിയന്‍ ജില്ലാസെക്രട്ടറി എം ബാബുരാജ്, എകെപിസിടിഎ ജില്ലാസെക്രട്ടറി എ നിശാന്ത് , എകെജിസിടി ജില്ലാ സെക്രട്ടറി പി പി ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ കെ സി ഗോവിന്ദന്‍ സ്വാഗതവും ആര്‍ സി അരവിന്ദാക്ഷന്‍ നന്ദിയും പറഞ്ഞു. ജില്ലാജോയിന്റ് സെക്രട്ടറിമാരായ വി സുജാത രക്തസാക്ഷി പ്രമേയവും എം ജെ മാത്യു അനുശോചനപ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ ബദറുന്നീസ സംഘടനാറിപ്പോര്‍ട്ടും ജില്ലാസെക്രട്ടറി കെ കെ പ്രകാശന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. റിപ്പോര്‍ട്ടിന്റെ പൊതു ചര്‍ച്ച തുടങ്ങി. 550 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. എം കെ രമേഷ് കുമാര്‍ , കെ പി പ്രമോദ്, ആര്‍ സി അരവിന്ദാക്ഷന്‍ , കെ റോജ ( പ്രസീഡിയം), കെ കെ പ്രകാശന്‍ , എം ജെ മാത്യു, വി സുജാത, എം വി ശശികുമാര്‍ (സ്റ്റിയറിങ്) എന്നിവരടങ്ങിയ കമ്മിറ്റിയാണ് നിയന്ത്രിക്കുന്നത്. കെ പി പ്രമോദ് (പ്രമേയം), എം വി ശശികുമാര്‍ (ക്രഡന്‍ഷ്യല്‍), എം ജെ മാത്യു (മിനുട്സ്) എന്നിവര്‍ കണ്‍വീനര്‍മാരായി സബ്കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ബാലകൃഷ്ണന്‍ , എക്സിക്യുട്ടിവ് അംഗങ്ങളായ പി സി ഗംഗാധരന്‍ , പി ആര്‍ വസന്തകുമാര്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു. അധ്യാപക സംഗമം മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം എ കെ ബീന അധ്യക്ഷയായി. സംസ്ഥാന എക്സിക്യുട്ടിവ് അംഗം കെ സി ഹരികൃഷ്ണന്‍ സംസാരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ഫെബ്രുവരി 28ന് നടക്കുന്ന പണിമുടക്കില്‍ മുഴുവന്‍ അധ്യാപകരും അണിനിരക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. ശനിയാഴ്ച വൈകിട്ട് നൂറുകണക്കിന് അധ്യാപകര്‍ അണിനിരന്ന പ്രകടനവും പൊതുസമ്മേളനവും നടന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. എന്‍ കെ രമേശന്‍ അധ്യക്ഷനായി. കെ ബദറുന്നീസ, എന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കെ കെ പ്രകാശന്‍ സ്വാഗതം പറഞ്ഞു. സമാപന ദിവസമായ ഞായറാഴ്ച പകല്‍ 11ന് വിദ്യാഭ്യാസ -സാംസ്കാരിക സമ്മേളനം ജെയിംസ് മാത്യു എംഎല്‍എ ഉദ്ഘാടനം ചെയ്യും. സി ഉസ്മാന്‍ പ്രഭാഷണം നടത്തും.

Thursday 5 January 2012

കെ.എസ്.ടി.എ. കണ്ണൂര്‍ ജില്ലാ സമ്മേളനം ഏഴിന് തുടങ്ങും



       കെ.എസ്.ടി.എ. കണ്ണൂര്‍ ജില്ലാ സമ്മേളനം ജനവരി 7, 8 തീയതികളില്‍ മയ്യില്‍ ഐ.എം.എന്‍.എസ്.ജി.എച്ച്.എസ്.എസ്സില്‍ (ഐ.വി.ദാസ് നഗര്‍) നടക്കും. 7ന് രാവിലെ 10ന് എം.വി.ജയരാജന്‍ സമ്മേളനം ഉദ്ഘാനടംചെയ്യും. ഉച്ചയ്ക്ക് 1.30ന് നടക്കുന്ന അധ്യാപക സംഗമം കെ.എസ്.ടി.എ. മുന്‍ ജനറല്‍ സെക്രട്ടറി കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍ ഉദ്ഘാടനംചെയ്യും. കെ.എസ്.ടി.എ. സംസ്ഥാന ട്രഷറര്‍ കെ.ജി.ബാബു പ്രസംഗിക്കും. വൈകീട്ട് 4.30ന് നടക്കുന്ന പൊതുസമ്മേളനം കെ.കെ.ശൈലജ ഉദ്ഘാടനംചെയ്യും. 8ന് രാവിലെ 11ന് വിദ്യാഭ്യാസ-സാംസ്‌കാരിക സമ്മേളനം ജയിംസ് മാത്യു എം.എല്‍.എ. ഉദ്ഘാടനംചെയ്യും. സി.ഉസ്മാന്‍, കെ.റോജ തുടങ്ങിയവര്‍ പ്രസംഗിക്കും.